District News
വൈക്കം: ഭാരതത്തിന്റെ 80ാം സ്വാതന്ത്ര്യദിനം എക്സ് സർവീസസ് ലീഗ് വൈക്കം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. വൈക്കം സത്യഗ്രഹ സ്മാരക അങ്കണത്തിൽ രക്ഷാധികാരി സി ആർജി നായരും യൂണിറ്റ് പ്രസിഡന്റ് കെ. കെ ശശിധരനും ചേർന്ന് ദേശീയ പതാക ഉയർത്തി. തുടർന്ന് മഹാത്മാ ഗാന്ധിയുടെ പൂർണകായ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
സെക്രട്ടറി ക്യാപ്റ്റൻ എസ് എസ് സിദ്ധാർഥൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ട്രഷറർക്യാപ്റ്റൻ ടി. പ്രദീപ്കുമാർ, ജോയിന്റ് സെക്രട്ടറി അനൂപ് വർമ,താലൂക്ക് പ്രസിഡന്റ് കെ.ടി.രാമകുമാർ, മഹിളാ വിംഗ് പ്രസിഡന്റ് ശാന്തകുമാരിനായർ ,സെക്രട്ടറി അംബികാരാമകുമാർ, കൈരളി സിദ്ധാർഥൻ തുടങ്ങിയവർ സംബന്ധിച്ചു.
District News
പെരിയ: കേരള കേന്ദ്ര സര്വകലാശാലയില് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വൈസ് ചാന്സലര് പ്രഫ. സിദ്ദു പി. അല്ഗുര് ദേശീയ പതാക ഉയര്ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്കി. കാസര്ഗോഡ് ചിന്മയ വിദ്യാലയത്തിലെ വിദ്യാര്ഥികളുടെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നടന്ന മാര്ച്ച് പാസ്റ്റില് അദ്ദേഹം അഭിവാദ്യം സ്വീകരിച്ചു. സ്വാതന്ത്ര്യമെന്നത് അമൂല്യമായ പൈതൃകം മാത്രമല്ലെന്നും ഉത്തരവാദിത്വം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
യുവജനങ്ങളാണ് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്തും ഭാവിയുമെന്നും അവര് അവസരങ്ങള് പ്രയോജനപ്പെടുത്തുകയും ഉത്തരവാദിത്വ ബോധത്തോടെ സമൂഹത്തെ മുന്നോട്ടുനയിക്കുകയും ചെയ്യണമെന്നും വിസി പറഞ്ഞു. രജിസ്ട്രാര് ഇന് ചാര്ജ് പ്രഫ. വി.ബി. സമീര് കുമാര്, പരീക്ഷാ കണ്ട്രോളര് ഡോ. ആര്. ജയപ്രകാശ്, ഫിനാന്സ് ഓഫീസര് ഇന് ചാര്ജ് ഡോ. എം.സി. മിനിമോള്, ഡീന് അക്കാദമിക് പ്രഫ. ജോസഫ് കോയിപ്പള്ളി, സ്റ്റുഡന്റ്സ് വെല്ഫെയര് ഡീന് പ്രഫ. രാജേന്ദ്ര പിലാങ്കട്ട എന്നിവര് സംബന്ധിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും യോഗ പ്രദര്ശനവും അരങ്ങേറി.
ചിറ്റാരിക്കാൽ: തലശേരി അതിരൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി തല സ്വാതന്ത്ര്യദിനാഘോഷം തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സ്കൂൾ മാനേജർ ഫാ. ഡോ. മാണി മേൽവെട്ടം പതാക ഉയർത്തി. കോർപ്പറേറ്റ് മാനേജർ ഫാ.ഡോ. സോണി വടശേരി സ്വാതന്ത്ര്യദിന സന്ദേശം നൽകി.
എൻസിസി, എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ കൈറ്റ്സ്, എൻഎസ്എസ് വോളണ്ടിയർമാരുടെ പങ്കാളിത്തത്തോടെ പരേഡിൽ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി സല്യൂട്ട് സ്വീകരിച്ചു. എൻസിസി കമാൻഡർ ജോസുകുട്ടി പാലമറ്റത്തിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. പ്രിൻസിപ്പൽ ബിനു, മുഖ്യാധ്യാപകൻ സജി ജയിംസ്, പിടിഎ പ്രസിഡന്റ് ബിജു പുല്ലാട്ട്, ആൻ ജോഷി എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർഥികൾ ഫ്ലാഷ് മോബും ദേശഭക്തിഗാനങ്ങളും അവതരിപ്പിച്ചു.
രാജപുരം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കള്ളാർ ഉമ്മൻചാണ്ടി സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ പെരുമ്പള്ളി ബെത്ലഹേം ആശ്രമത്തിലേക്ക് ഭക്ഷ്യധാന്യങ്ങളും പാത്രങ്ങളും വിതരണം ചെയ്തു. സാംസ്കാരിക വേദി രക്ഷാധികാരി ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഒ.ടി ചാക്കോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.ഗീത, പി.എൽ. റോയ്, പഞ്ചായത്ത് അംഗം പി.എ. വാസു, ടി.ജി. രാധാകൃഷ്ണൻ നായർ, ബാബു കാരമൊട്ട, ടി.പി. പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.
വെള്ളരിക്കുണ്ട്: പ്ലാച്ചിക്കര എൻഎസ്എസ് എയുപി സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ സ്കൂളിലെ പൂർവവിദ്യാർഥിയായ വയനാട് ഡെപ്യൂട്ടി കളക്ടർ പി.വി. മുരളി വിശിഷ്ടാതിഥിയായി. പഞ്ചായത്ത് അംഗം ജോമോൻ മാത്യു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടിജു മാത്യു അധ്യക്ഷനായി. മുഖ്യാധ്യാപിക തങ്കമണി ദേശീയ പതാക ഉയർത്തി. ശ്യാം ആർട്സ് രാമചന്ദ്രൻ വരച്ച ഗാന്ധിജിയുടെ ചായാചിത്രം ചടങ്ങിൽ പ്രകാശനം ചെയ്തു. മാനേജ്മെന്റ് പ്രതിനിധി പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, എംപിടിഎ പ്രസിഡന്റ് നയന സുധീഷ്, പൂർവവിദ്യാർഥി കെ.വി. നാരായണൻ, അധ്യാപിക പ്രസന്ന എന്നിവർ പ്രസംഗിച്ചു.
District News
പെരുമ്പടവ്: പെരുമ്പടവ് സെന്റ് ജോസഫ്സ് ഇംഗ്ലീഷ് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു. സ്കൂൾ മാനേജർ ഫാ. ജോർജ് തൈക്കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് റെജി കരോട്ടുമല അധ്യക്ഷത വഹിച്ചു.
വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഗ്രേസി എസ്എച്ച്, സ്റ്റാഫ് സെക്രട്ടറി ഗ്രേസി സാബു, ഫാ. അരുൺ പൂവക്കുളത്ത്, ഷെൽമോൻ പൈനാടത്ത്, നീതു അരുൺ, ജോയ്സ് ജോസ്, ലിഷ ലിൻസ്, ഇവാൻ സജി, ആൻഡ്രിയ തോമസ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ ബാൻഡ് ടീമിന്റെ നേതൃത്വത്തിൽ മാർച്ച് പാസ്റ്റും സംഘടിപ്പിച്ചു. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.
Kerala
തിരുവനന്തപുരം: ദീപിക കളർ ഇന്ത്യ മത്സരം സ്വാതന്ത്ര്യത്തിന്റെ മഹത്വത്തെ പ്രഘോഷിക്കുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ആയിരക്കണക്കിന് ഇളംമനസുകളിൽ സ്വാതന്ത്ര്യസമരത്തിന്റെ ഓർമകൾ ഉണർത്താനും മത്സരം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
"ദീപിക കളർ ഇന്ത്യ' സീസൺ അഞ്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇത്തരമൊരു ബൃഹത് സംരംഭം ഒരുക്കുന്ന ദീപിക മാനേജ്മെന്റിനെ അഭിനന്ദിക്കുന്നുവെന്നും വിവിധ സംസ്ഥാനങ്ങളിൽ മത്സരം സംഘടിപ്പിക്കുന്നുവെന്നത് അഭിമാനകരമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷവും ദീപികയുടെ 140-ാം വാർഷികവും ദീപിക ബാലസഖ്യത്തിന്റെ 75-ാം വാർഷികവും പ്രമാണിച്ച് ‘ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത’ എന്ന സന്ദേശമുയർത്തിയും ലഹരിക്കെതിരേയുള്ള ബോധവത്കരണം ലക്ഷ്യമിട്ടുമാണ് "ദീപിക കളർ ഇന്ത്യ' മത്സരം സംഘടിപ്പിക്കുന്നത്.
കേരളത്തിൽ ഇന്നലെ സ്കൂളുകൾ പ്രവർത്തിച്ച ജില്ലകളിലെല്ലാം മത്സരം നടത്തി. ആവേശത്തോടെയാണ് കുട്ടികൾ മത്സരത്തിൽ പങ്കാളികളായത്. ഇന്നലെ അവധിയായിരുന്ന സ്കൂളുകളിൽ സൗകര്യപ്രദമായ അടുത്ത പ്രവൃത്തിദിനത്തിൽ മത്സരം നടക്കും.
കേരളത്തിനു പുറത്ത് തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ്, ആസാം, ഛത്തീസ്ഗഡ്, ഹരിയാന, മധ്യപ്രദേശ്, മണിപ്പുർ, പഞ്ചാബ്, തെലുങ്കാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ സ്കൂളുകളിലും ഇന്നലെ മത്സരം നടന്നു.
International
ബെയ്ജിംഗ്: തായ്വാന്റെ സ്വാതന്ത്ര്യമോഹങ്ങളെ ചൈന അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് ഷി ചിൻപിംഗ്. ചൈനയിലെത്തിയ തായ്വാൻ പ്രതിപക്ഷ കുമിംതാങ്ങ് പാർട്ടി നേതാവ് ചെംഗ് ലി-വുന്നുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇതു വ്യക്തമാക്കിയത്.
തായ്വാനും ചൈനയും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാനുള്ള സമാധാന ദൗത്യം എന്ന പേരിലാണ് ചെംഗ് ലി-വുൻ ബെയ്ജിംഗ് സന്ദർശിച്ചത്. ചൈനാക്കാരും തായ്വാൻകാരും ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് ചെംഗ് ലി-വുന്നിനോട് ഷി പറഞ്ഞു.
തായ്വാൻ ചൈനയുടെ ഭാഗമാണെന്നും ഷി അവകാശപ്പെട്ടു. കുടുംബത്ത് സമാധാനമുണ്ടെങ്കിലേ ഐശ്വര്യമുണ്ടാകൂ. തായ്വാന്റെ സ്വാതന്ത്ര്യ മോഹങ്ങളാണ് സമാധാനസാധ്യത ഇല്ലാതാക്കുന്നത്. തായ്വാനെ ചൈനയോടു കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ചും ഷി സംസാരിച്ചു.
ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം ഭീഷണിയുടെ ഭാഷ ഉപേക്ഷിച്ച് ജനാധിപത്യ തായ്വാനുമായി ചർച്ചയ്ക്കു തയാറാകണമെന്ന് തായ്വാൻ പ്രസിഡന്റ് ലായ് ചിംഗ്-തെ പ്രതികരിച്ചു.
ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ നിലവിലുള്ള തായ്വാനെ വിഘടിത പ്രവിശ്യയായിട്ടാണ് ചൈന പരിഗണിക്കുന്നത്. തായ്വാൻ പ്രസിഡന്റ് ലായ് ചിംഗ്-തെയെ ചൈന അംഗീകരിക്കുന്നില്ല. ബലപ്രയോഗത്തിലൂടെയാണെങ്കിലും തായ്വാനെ ചൈനയോട് കൂട്ടിച്ചേർക്കണം എന്നതാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക നിലപാട്.
Kerala
ഒറ്റപ്പാലം: ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്ഥി പി.കെ. ശശി സ്വതന്ത്ര ചിഹ്നത്തില് മത്സരിക്കും. കൈപ്പത്തി ചിഹ്നം ശശിക്കു നല്കരുതെന്ന ഒരുവിഭാഗം കോണ്ഗ്രസ് നേതാക്കളുടെ ആവശ്യം നേതൃത്വം അംഗീകരിച്ചതോടെയാണ് മാറ്റം.
പ്രശ്നപരിഹാരത്തിനു കോണ്ഗ്രസില് ചേരാന് നേതൃത്വം ശശിയോട് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചിരുന്നു. ഇതോടെയാണ് സ്വതന്ത്രചിഹ്നത്തില് മത്സരിക്കാന് പി.കെ. ശശി തീരുമാനിച്ചത്.
കൈപ്പത്തി ചിഹ്നം ചേർത്തുള്ള പി.കെ. ശശിയുടെ പ്രചാരണ പോസ്റ്ററുകളും ഫ്ലക്സുകളും ഒറ്റപ്പാലം മണ്ഡലത്തില് ഇന്നലെ വ്യാപകമായി പതിച്ചിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരേ രൂക്ഷവിമര്ശനം ഉന്നയിച്ച് രംഗത്തെത്തിയതിനുപിന്നാലെ പി.കെ. ശശിയെ സിപിഎം പുറത്താക്കിയിരുന്നു. തുടർന്നാണ് ശശി യുഡിഎഫ് പിന്തുണയോടെ ഒറ്റപ്പാലത്ത് സ്വതന്ത്രസ്ഥാനാർഥിയായത്.
Todays Story
എനിക്കു രക്തം തരൂ, ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം തരാം എന്നു രാജ്യത്തോടു വിളിച്ചു പറഞ്ഞ സ്വാതന്ത്ര്യ സമരസേനാനി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിവസമാണ് ജനുവരി 23. അദേഹത്തിന്റെ ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ജനുവരി 23ന് പരാക്രം ദിവസ്, ആയി ആഘോഷിക്കാന് 2021 ജനുവരി 19 മുതല് ഇന്ത്യന് സര്ക്കാര് തീരുമാനിച്ചിരുന്നു. ഇന്നു നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 129-ാം ജന്മദിനമാണ്. നേതാജിയുടെ അജയ്യമായ ചൈതന്യത്തെയും രാഷ്ട്രത്തിനായുള്ള നിസ്വാര്ഥ സേവനത്തെയും ബഹുമാനിക്കുന്നതിനും സ്മരിക്കുന്നതിനുമായാണ് പരാക്രം ദിവസ് ആഘോഷിക്കുന്നത്. പരാക്രം ദിവസ് -ധീരതയുടെ ദിനം, വീരദിനം എന്നൊക്കെയാണ് അർഥമാക്കുന്നത് .
നേതാജി ജയന്തി അല്ലെങ്കിൽ സുഭാഷ് ചന്ദ്ര ബോസ് ജയന്തി എന്നും ഈ ദിവസത്തെ വിളിക്കാറുണ്ട്. ദേശ സ്നേഹികളുടെ രാജകുമാരൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തെരഞ്ഞടുക്കപ്പെട്ട ആദ്യ പ്രസിഡന്റ്, റേഡിയോയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ നേതാവ് എന്നീ വിശേഷണങ്ങളൊക്കെ അദേഹത്തിനു സ്വന്തമാണ്.
സിവിൽ സർവീസ് വെടിഞ്ഞ്
1897 ജനുവരി 23ൽ ജാനകിനാഥ് ബോസ്, പ്രഭാവതി ദത്ത് ബോസ് ദന്പതികൾക്ക് ഒന്പതാമത്തെ മകനായി ഒഡീഷയിലെ കട്ടക്കിൽ ജനനം. പ്രൊട്ടസ്റ്റന്റ് മിഷനറിമാർ നടത്തിയിരുന്ന ഒരു യൂറോപ്യൻ മാതൃകയിലുള്ള സ്കൂളിലാണ് സുഭാഷ് തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേർന്നത്. തുടർന്നു കോൽക്കത്തയിലെ പ്രസിഡൻസി കോളജിൽ പഠനം. കേംബ്രിഡ്ജ് സർവകലാശാലയിലായിരുന്നു അദ്ദേഹത്തിന്റെ ഉന്നത വിദ്യാഭ്യാസം. 1920 ൽ അദ്ദേഹം ഇന്ത്യൻ സിവിൽ സർവീസ് പ്രവേശനപ്പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി. എങ്കിലും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാനായി സിവിൽ സർവീസ് ഉപേക്ഷിച്ചു.
തുടർന്ന് ഇന്ത്യന് നാഷണല് കോണ്ഗ്രസിന്റെ ആശയങ്ങളില് ആകൃഷ്ടനായി പാര്ട്ടിയിലേക്ക് എത്തിയ നേതാജി കോണ്ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്കും എത്തിയിരുന്നു. 1938 ൽ ഹരിപുര കോൺഗ്രസ് സമ്മേളനത്തിൽ കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എങ്കിലും ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തോട് അദ്ദേഹത്തിനു യോജിപ്പ് ഇല്ലായിരുന്നു.
1939 മേയ് മൂന്നിന് ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ചു. 1943ൽ ഐഎൻഎ ഇന്ത്യൻ നാഷണൽ ആർമി പ്രസ്ഥാനം രൂപീകരിച്ചു രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടിയെടുക്കാനായി പോരാട്ടം തുടങ്ങി.
നേതാജി എന്നു വിളിച്ചത്
സുഭാഷ് ചന്ദ്ര ബോസിനെ നേതാജി എന്ന് രബീന്ദ്ര നാഥ ടാഗോറാണ് ആദ്യമായി വിളിച്ചത്. നേതാജിയ്ക്കു രാജ്യത്തോടുണ്ടായിരുന്ന ആത്മാര്പ്പണവും സേവന സന്നദ്ധതയും പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള മനക്കരുത്തും ഇന്നും ദേശസ്നേഹികൾക്കു പ്രചോദനമാണ്. സ്വാതന്ത്ര്യ സമരകാലത്ത് അദേഹം നടത്തിയ ധീരമായ പോരാട്ടങ്ങളെയും രാജ്യത്തോടുള്ള നിസ്വാർഥ സേവനത്തെയും സ്മരിക്കാനും യുവാക്കളിൽ ദേശസ്നേഹം വളർത്താനും ലക്ഷ്യമാക്കിയാണ് പരാക്രം ദിവസ് ആചരിക്കുന്നത്.
അതേസമയം, ബോസിന്റെ ജന്മദിനം തൃണമൂൽ കോൺഗ്രസ് ദേശ് നായക് ദിവസ് ആയും ആഘോഷിക്കുന്നു. ജയ്ഹിന്ദ്, ദില്ലിചലോ, എന്നീ പ്രശസ്ത മുദ്രാവാക്യങ്ങൾക്ക് ഉടമയും ഗാന്ധിജിയെ ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് ആദ്യം വിശേഷിപ്പിച്ച വ്യക്തിയും അദേഹമാണ്. ലേറ്റേഴ്സ് ടു എമിലി ഷെങ്കൽ, ദി ഇന്ത്യൻ സ്ട്രഗിൾ എന്നിവയാണ് അദേഹത്തിന്റെ പ്രശസ്തമായ രചനകൾ. ആൻ ഇന്ത്യൻ പിൽഗ്രിമേജ് എന്ന ആത്മകഥ പൂർത്തീകരിക്കാൻ അദ്ദേഹത്തിനായില്ല. 1945 ഓഗസ്റ്റ് 18ന് ബോസ് തായ്വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചു എന്നാണ് ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക ഭാഷ്യം. എന്നാൽ, ഇതിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്.
ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തിലാണ് നേതാജിയുടേതെന്നു കരുതുന്ന ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്നത്.